JHL

JHL

ഉഡുപ്പിയില്‍ പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവിന് 20 വര്‍ഷം കഠിനതടവ്.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പിയില്‍ പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, യുവാവിന് 20 വര്‍ഷം കഠിനതടവ്.

കൊടവൂര്‍ സ്വദേശി കിരണിനാ(28)ണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്.

 ആദ്യത്തെ ലൈംഗിക പീഡനത്തിന് ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും പിന്നീട് ഇത് കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

കിരണിന്റെ സഹോദരിയും ഇരയായ പെണ്‍കുട്ടിയോട് സംസാരിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. കിരണിന്റെയും പെണ്‍കുട്ടിയുടെയും നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച അയല്‍വാസികളാണ് ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

 ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ഉഡുപ്പി വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

 കേസെടുത്ത പൊലീസ് കിരണിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു. അന്നത്തെ വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കലാവതിയാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണവേളയില്‍ കിരണ്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു.

 കിരണിന് 20 വര്‍ഷത്തെ തടവിന് പുറമെ 20,000 രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് ഒരു വര്‍ഷം തടവും വിധിച്ചു.


No comments