JHL

JHL

അഞ്ചുവയസുകാരിയെ കാറിലിരുത്തി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

ബദിയടുക്ക(www.truenewsmalayalam.com) ; അഞ്ചുവയസുകാരിയായ മകളെ കാറിലിരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

 ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35കാരനെതിരെയാണ് ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു. മാതാവ് പുറത്തുപോയ സമയത്ത് കുട്ടിയെ പിതാവ് കാറിലിരുത്തി ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയെയാണ് കണ്ടത്. കാര്യമന്വേഷിച്ചപ്പോഴാണ് പീഡനത്തിനിരയായെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാവ് ഇന്നലെ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.


No comments