JHL

JHL

ജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റും, ഭാഷാസമര അനുസ്മരണ സമ്മേളനവും നടത്തി

കുമ്പള(www.truenewsmalayalam.com) : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന അലിഫ് അറബിക് ടാലന്റ്  ടെസ്റ്റിൻ്റെ   ജില്ലാ മത്സരവും അറബി ഭാഷാ സമര അനുസ്മരണവും  കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്  നടത്തി.  എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി വിവിധ സബ്ജില്ലകളിൽ നിന്നുള്ള  വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.  

ജില്ലാ ടാലൻ്റ് ടെസ്റ്റും ഭാഷാ സമര അനുസ്മരണവും  കാസർകോട് ഡി.ഇ.ഒ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  പി.പി നസീമ ടീച്ചർ അധ്യക്ഷയായി. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. 

കുമ്പള എ.ഇ.ഒ യതീഷ് റൈ, കുമ്പള ബി.പി.സി ജെ ജയറാം എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

പ്രധാനാധ്യാപകൻ കൃഷ്ണമൂർത്തി, പി.ടി.എ പ്രസിഡന്റ്  അഹമദലി, സംസ്ഥാന സമിതിയംഗങ്ങളായ  യഹ് യാ ഖാൻ, പൈക്ക മുഹമ്മദലി,  ജില്ലാ സെക്രട്ടറി എം.ടി.പി ഷഹീദ്, ജില്ലാ ട്രഷറർ യൂസുഫ് ആമത്തല, ടി.കെ ബഷീർ, നൗഫൽ ഹുദവി, ബി.എച്ച് നൗഷാദ്, യൂസുഫ് വരിയാട്, ഇബ്രാഹിം ഉപ്പള, അബ്ദുസലാം സഖാഫി,  വി.കെ.പി ജലീൽ, യൂസുഫ് ബന്നൂർ, സി.ടി സുബൈദ തുടങ്ങിയവർ സംസാരിച്ചു.

വിജയികളായവർക്ക് ഉപഹാരങ്ങളും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകി. എറണാകുളത്ത് വച്ച് നടക്കുന്ന സംസ്ഥാന അലിഫ് അറബിക് ടാലെന്റ് ടെസ്റ്റിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന് യു.പി വിഭാഗത്തിൽ നിന്ന് റാഹിബ എം ( പി.എം.എസ്.എ.പി.ടി.എസ് .വി.എച്ച്.എസ് കൈക്കോട്ട്കടവ്  ), ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സഫിയ കെ ( ജി.എച്ച്.എസ് തച്ചങ്ങാട് ), ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് ഫാത്തിമ കെ.എച്ച് ( ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ ) എന്നിവരെ തെരഞ്ഞെടുത്തു.

 വിജയികൾ: ഒന്നാം സ്ഥാനം- ലസ്സ മറിയം (ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല) 

 രണ്ടാം സ്ഥാനം-റംനാസ് അബ്ദുൽ ഖാദർ (ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ ), 

മൂന്നാം സ്ഥാനം-നഫീസത്ത്‌ പി (കെ.ഐ.എ.എൽ.പി.എസ് ആറങ്ങാടി).

  യു.പി വിഭാഗം:  ഒന്നാം സ്ഥാനം- റാഹിബ എം (പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ് കൈക്കോട്ടുകടവ് ),രണ്ടാം സ്ഥാനം- ഷസ്‌ന ബി.എസ്  (എ.യു.പി.എസ് നെല്ലിക്കുന്ന്),  മൂന്നാം സ്ഥാനം-മുഹമ്മദ്‌ കെ എച്ച്(ടി.ഐ.എച്ച്.എസ്.എസ് നായൻമാർമൂല ). 

ഹൈസ്കൂൾ വിഭാഗം: ഒന്നാം സ്ഥാനം- സഫിയ കെ (ജിഎച്ച്.എസ്. തച്ചങ്ങാട് ), രണ്ടാം സ്ഥാനം-ആസിയ ബിൻഷ ബി.എം (ജി.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ), മൂന്നാം സ്ഥാനം-ഫാത്തിമത്ത് സിയാദ (ജി.എച്ച്.എസ്.എസ്  പള്ളിക്കര). 

ഹയർ സെക്കണ്ടറി വിഭാഗം: ഒന്നാം സ്ഥാനം-ഫാത്തിമ കെ എച്ച് (ജി.എച്ച്.എസ്.എസ് പുത്തൂർ ചെർക്കള സെൻട്രൽ ),  രണ്ടാം സ്ഥാനം-ഫാത്തിമത്ത് ഷഹല ഷെറീൻ ഇ.ഐ (ജി.എച്ച്.എസ്.എസ് ഉദുമ), മൂന്നാം സ്ഥാനം-മുബശ്ശിറ കെ.സി (ജി.എഫ്.എച്ച്.എസ്..എസ് പടന്ന കടപ്പുറം).


No comments