JHL

JHL

ഭക്ഷ്യവസ്തുക്കൾക്ക് ജി.എസ്.ടി; വ്യാപാരികളുടെ കളക്ടറേറ്റ് ധർണ നാളെ.

കാസർകോട്(www.truenewsmalayalam.com)  : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന കളക്ടറേറ്റ് ധർണ നാളെ.

ബി.സി. റോഡ് കവലയിൽ രാവിലെ പത്തിനാണ് സമരം.

പ്ലാസ്റ്റിക് നിരോധനം, വർധിപ്പിച്ച വൈദ്യുതി നിരക്കിന്റെ പേരിൽ മൂന്നുമാസത്തെ ബിൽ തുകയുടെ ശരാശരി കണക്കാക്കി അധിക നിക്ഷേപം അടയ്ക്കണം, അവശ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു, ദേശീയപാതാ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകിയില്ല, എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.

 പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, ട്രഷറർ മാഹിൻ കോളിക്കര, എ.എ. അസീസ്, ടി.എ. ഇല്യാസ്, കെ. ദിനേഷ് എന്നിവർ സംസാരിച്ചു.



No comments