JHL

JHL

ഉപതിരഞ്ഞെടുപ്പ്,പോര് മുറുകി: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പെർവാട് സന്ദർശനം യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി.

കുമ്പള(www.truenewsmalayalam.com) : ചതുഷ്കോണ മത്സരത്തിലൂടെ തീപാറും പോരാട്ടം നടക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡായ പെർവാഡ് പ്രചരണത്തിനായി രാജ്മോഹൻ ഉണ്ണിത്താൻ എംപി എത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി.

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു വാർഡിലെ വിവിധ പരിപാടികളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ പ്രസംഗം. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എംപി, കുടുംബസംഗമ വേദികളിലും സംബന്ധിച്ച് സംസാരിച്ചു.

 സിപിഎം- ബിജെപി പരസ്യ ധാരണ കുമ്പള ഗ്രാമ പഞ്ചായത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, ഇത് ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള താ ണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. സിപിഎം- ബിജെപി നേതാക്കൾക്കെതിരെ ഉണ്ടായിട്ടുള്ള കേസുകൾ തേച്ചുമായ്ച്ചു കളയാൻ ശ്രമിക്കുന്നതിന് പിന്നിൽ ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

 ചടങ്ങിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ജി നാസർ, നേതാക്കളായ സുന്ദര ആരിക്കാടി, മഞ്ജുനാഥ് ആളുവ, സാജിദ് മൗവ്വൽ, ലക്ഷ്മണ പ്രഭു, രവി പൂജാരി, എംപി ഖാലിദ്, വി പി അബ്ദുൽ ഖാദർ ഹാജി, അഷ്റഫ് കർള, നാസർ മൊഗ്രാൽ, ജമീല -സിദ്ദീഖ്, താഹിറാ- യൂസഫ്, സബൂറ,  കെബി യൂസഫ്, സിദ്ദീഖ് ദണ്ട് ഗോളി,ഇർഷാദ്, എ കെ ആരിഫ്, ടി എം ശുഹൈബ്,സെഡ് എ മൊഗ്രാൽ, റിയാസ് കരീം, ബി എം മുഹമ്മദലി,ഹസ്സൻ പെർവാഡ്, ഡോൾഫിൻ ഡിസൂസ, രമേശ് ഗാന്ധിനഗർ, ദാസൻ കടപ്പുറം,അബ്ബാസ് ബദ്ര്യാനഗർ, അഷ്റഫ്പെർവാഡ് എന്നിവർ സംബന്ധിച്ചു.

No comments