JHL

JHL

മംഗളൂരു ബെല്ലാരെയിൽ യുവമോർച്ചാ നേതാവിനെ വെട്ടിക്കൊന്നു



മംഗളൂരു: മംഗളൂരു ബെല്ലാരെയിൽ യുവമോർച്ചാ നേതാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. പ്രവീൺ നട്ടാരു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേരള റെജിസ്റ്റ്രേഷനുള്ള വണ്ടിയിൽ വന്നാണ് പ്രതികൾ കൊലപാതകം നടത്തിയത് എന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. പ്രവീണിന്റെ വ്യാപാര സ്ഥാപനത്തിന് മുമ്പിലാണ് കൊലപാതകം നടന്നത്. പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.

No comments