JHL

JHL

അതിജീവന യാത്രക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കും; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി.

കുമ്പള(www.truenewsmalayalam.com) : പ്രശസ്ത സാമൂഹിക പ്രവർത്തക ദയാബായി ആഗസ്റ്റ് 6 ഹിരോഷിമ മുതൽ നടത്തുന്ന അനിശ്ചിതകാല രാപകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം ദയാബായി നിരാഹാര സമര സംഘാടക സമിതി ജൂലൈ 30മുതൽ ആഗസ്ത് 4 വരെ സംഘടിപ്പിക്കുന്ന അതിജീവന യാത്രക്ക് മഞ്ചേശ്വരം മണ്ഡലത്തിൽ ഉജ്ജ്വല സ്വീകരണം ഒരുക്കാൻ കുമ്പളയിൽ നടന്ന മണ്ഡലംതല സംഘാടകസമിതി യോഗം തീരുമാനിച്ചു.

 യോഗത്തിൽ ഷുക്കൂർ കണാജെ അധ്യക്ഷത വഹിച്ചു, സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു, അമ്പലത്തറ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

 കരീം ചൗക്കി, ഹമീദ് ചേരങ്കൈ, സീതി ഹാജി, പ്രഭാകരൻ, അബ്ദുറഹ്മാൻ ബന്ദിയോട്, നാസർ മൊഗ്രാൽ, മൂസാ മൊഗ്രാൽ, ജാഫർ മൊഗ്രാൽ, ഏലിയാമ്മ. വിജയൻ. വിശ്വാൻ, കുമാർ. കമറുദ്ദീൻ, അഷ്റഫ്, തസ്‌രീഫ മൊയ്തീൻ, ആയിഷ, മിസ്രിയ ചെർക്കളം, ഹരീശൻ. ജോൺസൺ കൊപ്പളം. സമീറ, റസാന,  സിനി ജയ്സൺസിസ്റ്റർ, റഹീം. കെ, മുഹമ്മദ് അലി, ജാഫർ പേരാൽ, കബീർ, അഷ്റഫ് കെ എം, മൈമൂന, ജഗനാഥൻ, വർഗീസ്, രാധാകൃഷ്ണൻ,എന്നിവർ സംബന്ധിച്ചു,

കദീജ മൊഗ്രാൽ സ്വാഗതവും, ഷാഫി കല്ലുവളപ്പ് നന്ദിയും പറഞ്ഞു.


No comments