JHL

JHL

വെൽഫെയർ പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് സ്വീകരണം നൽകി

കാസർകോട്(www.truenewsmalayalam.com) : "വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കവലാളാവുക" പാർട്ടി സംഘടനാ കാമ്പയിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടിയിലേക്ക് കടന്നുവന്ന നൂറ് പേർക്ക് സ്വീകരണം നൽകി.

 കാസർകോട് കോ ഓപറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന പരിപാടിയിൽ പാർട്ടിയിലേക്ക് പുതുതായി കടന്നു വന്ന അംബേദ്കർ സംസ്കാരിക സമിതി നേതാക്കളായ ഡോ. എ അരുൺ കുമാർ, കെ നിസാർ കാട്ടിയടുക്കം, ശരത് ചന്ദ്രൻ  എന്നിവരെ വെൽഫെയർ പാർട്ടി  സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി പൊന്നാട അണിയിച്ച് സ്വീകരിച്ചു.

 എം ചന്ദ്രശേഖരൻ, എൻ.എ ഹാരിസ്, യു.എം നാരായണൻ, കെ വാസന്തി, ബി. കെ അബ്ദുല്ല,റിയാസ്ചിമ്മിനിയടുക്കം,  മുഹമ്മദ്, അബ്ദുൽ റസാക്ക്, എൻ സുബൈദ, യു.പി സബൂറ, എ.ജി റെയ്ഹാനത്ത്, നസ്രീന, അഷ്കർ, രാഘവൻ പരപ്പച്ചാൽ, പി.കെ. രമി, എസ് രമ, കെ സുനിത, ഡി വനജ, ഡി ശോഭ, ടി.പി സുനിത, അനിൽ കുമാർ, രജനി പ്രകാശൻ, പ്രകാശൻ, ചന്ദ്രമതി, അഫ്സത്ത്, സാബിറ, യു ഹമീദ്, ഹാരിസ്, ഒ ഹലീമ, മൈമൂന, സുഹറ, സമീല, വിജയൻ നായർ, അബ്ദുൽ ഖാദർ മുഗു തുടങ്ങിയവരെ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് മുത്തലിബ്, ഹമീദ് കക്കണ്ടം, ഫൗസിയ സിദ്ദീഖ് എന്നിവർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. 

വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു, സി.എച്ച് മുത്തലിബ്, അമ്പുഞ്ഞി തലക്ലായി,ഹമീദ് കക്കണ്ടം, സി.എ യൂസുഫ്, ഫൗസിയ സിദ്ധീഖ്, ലത്തീഫ് കുമ്പള, നഹാർ കടവത്ത് എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കൊടൻ സ്വാഗതവും, മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.


No comments