ഭൂചലനം; ആശങ്ക വേണ്ടെന്ന് വിദഗ്ധ സംഘം.
കാസർകോട്(www.truenewsmalayalam.com) : അടിക്കടി ഭൂചലനങ്ങൾ അനുഭവപ്പെട്ട പനത്തടി പഞ്ചായത്തിലെ കല്ലേപ്പള്ളി, കമ്മാടി, ബാട്ടോളി, ബളാല്‍ പഞ്ചായത്തിലെ മാലോം, കൊന്നക്കാട് മേഖലകള്‍ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എച്ച്. വിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വിശദമായ റിപ്പോര്‍ട്ട് ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും ഡോ. വിജിത്ത് അറിയിച്ചു.
പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ജില്ല ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, വാര്‍ഡ് അംഗം അഡ്വ. രാധാകൃഷ്ണ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ രംഗത്തുമല, പനത്തടി സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സനില്‍ തോമസ്, പഞ്ചായത്ത് ജീവനക്കാരായ മനോജ്, വിഷ്ണു, കമ്മാടി ഊരുമൂപ്പന് ബെള്ളിയപ്പ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
Post a Comment