JHL

JHL

കാസർകോടിൻ്റെ പിന്നാക്കാവസ്ഥ: വെൽഫെയർ പാർട്ടി ചർച്ച സംഗമം നടത്തി

കാസർകോട്(www.truenewsmalayalam.com) : 'കാസർകോടിൻ്റെ പിന്നോക്കാവസ്ഥ' എന്ന വിഷയത്തിൽ കാസർകോട് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ച പരിപാടിയിൽ മാധ്യമ പ്രവർത്തകൻ ഷഫീഖ് നസറുല്ല വിഷയാവതരണം നടത്തി. സാമൂഹ്യ പ്രവർത്തകൻ മോഹനൻ പുലിക്കോടൻ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് ചെമ്പിരിക്ക, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്ലായി, ഫൗസിയ സിദ്ധീഖ്, യു.എം നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കൊടൻ സ്വാഗതവും മഹമൂദ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.

ചിത്രം: വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ചർച്ച സംഗമം സംസ്ഥാന വൈസ് പ്രസിഡൻ്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.


No comments