JHL

JHL

എസ്.വൈ .എസ് കുമ്പോൽ സർക്കിൾ പാരൻ്റ് അസ്സംബ്ലി സംഘടിപ്പിച്ചു

കുമ്പള(www.truenewsmalayalam.com) : എസ്.എസ് .എൽ .സി ,പ്ലസ് ടു തലത്തിൽ വിജയിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ കരിയർ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്  സമസ്ത കേരള സുന്നീ യുവജന സംഘം (എസ്.വൈ.എസ് ) കുമ്പോൽ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരൻ്റ് അസ്സംബ്ലി സംഘടിപ്പിച്ചു.

കൊടിയമ്മ ശിബ് ലി മദ്രസ്സയിൽ നടന്ന പരിപാടി സുന്നീ ജും ഇയ്യത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻ്റ് അഷ്റഫ് സഅദി ആരിക്കാടി ഉത്ഘാടനം ചെയ്തു.എസ് .വൈ .എസ് ജില്ല ഫിനാൻസ് സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ വിഷയമവതരിപ്പിച്ചു .

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഹനീഫ് സഅദി കുമ്പോൽ ,സിദ്ധീഖ്  മാസ്റ്റർ ,അഷ്റഫ് സഖാഫി ഉളുവാർ ,ഇസ്മായിൽ സഖാഫി ,മൊയ്തീൻ സീതി ,അബൂബക്കർ കൊടിയമ്മ ,യൂസുഫ് ഐ .കെ ,അബ്ദുല്ല കൊടിയമ്മ ,അലി ബന്നംകളം ,സലാം ശിബ് ലി  തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു .

കുമ്പോൽ സർക്കിൾ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ സ്വാഗതവും അഷ്റഫ് സഖാഫി നന്ദിയും പറഞ്ഞു.


No comments