JHL

JHL

ഖുർആൻ മനഃ പാഠമാക്കിയ നഫീസത്ത് നൗഷീറ നാടിന് അഭിമാനമായി



മൊഗ്രാൽ : പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയിരിക്കുകയാണ് നഫീസത്ത് നൗഷീറ എന്ന പതിനേഴുകാരി.
മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ നിന്ന് മൂന്ന് വർഷം കൊണ്ടാണ് ഈ കൊച്ചുമിടുക്കി തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധി

അതിജീവിച്ച് കൊണ്ട് നേടിയ ഈ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമാണ്. ഏഴാം ക്ലാസ്സ്‌ പഠനം ജി. വി. എച്ച്.എസ് എസ് മൊഗ്രാലിൽ നിന്ന് പൂർത്തീകരിച്ചതിന് ശേഷമാണ് മഞ്ചേശ്വരം ദാറുൽ ഖുർആൻ കോളേജിൽ ചേർന്നത്.
മൊഗ്രാൽ കൊപ്പളത്തെ കെ എം സലീം മുട്ടത്തൊടി - നസീറ എ ദമ്പതികളുടെ പുത്രിയാണ് നൗഷീറ.

ദാറുൽ ഖുർആൻ കോളേജിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന ബിരുദദാന ചടങ്ങിൽ വെച്ച് നഫീസത്ത് നൗഷീറ ഹാഫിസ് പട്ടം സ്വീകരിച്ചു.

No comments