JHL

JHL

ബോധം കാമ്പസ്‌ ക്യാമ്പയിൻ ഊർജ്ജിതമാക്കും; ലഹരി നിർമ്മാർജ്ജന സമിതി.

കാസറഗോഡ്(www.truenewsmalayalam.com) : ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

കലാലയങ്ങൾ കേന്ദ്രീകരിച്ച്‌ നടപ്പിലാക്കുന്ന ബോധം ലഹരി വിരുദ്ധ കാമ്പയിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് എൽ.എൻ.എസ്‌ കാസറഗോഡ് ജില്ല കമ്മിറ്റി. കലാലയങ്ങളെ കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ ശക്തമായ ബോധവൽക്കരണമാണ്‌ അഭികാമ്യമായ പ്രതിരോധം.  പോലീസും എക്സൈസ്‌ വകുപ്പും പി.ടി.എ യും യോജിച്ചുള്ള ശ്രമങ്ങൾക്ക്‌ ലഹരി നിർമ്മാർജ്ജന സമിതി നേതൃത്വം നൽകും.

പുറത്ത്‌ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ഭയാനകരമായ സാഹചര്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. വിദ്യാർത്ഥികളെ ലഹരിയിലേക്ക്‌ ആകർഷിക്കുവാൻ സ്റ്റുഡൻസ്‌ ഒൺലി ഉൽപ്പന്നങ്ങൾ വരേ വിപണിയിൽ ലഭ്യമാണ്‌. നിറങ്ങളിലും മണത്തിലും വ്യത്യസ്തത വരുത്തിയും ലഹരി മാഫിയ വല വീശുന്നുണ്ട്‌.

എക്സൈസ്‌ പോലീസ്‌ ഉദ്യാഗസ്ഥരും വിദ്യഭ്യാസ വകുപ്പും ഇടപെടൽ ശക്തമാക്കിയില്ലെങ്കിൽ കലാലയ പരിസരങ്ങൾ കൂടുതൽ അപകടകാരമാവുമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.lns ജില്ലാ പ്രസിഡന്റ് മൂസാൻ പാട്ടില്ലത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി  ഡോക്ടർ ടി എൻ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ    സജീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സീനിയർ വൈസ് പ്രസിഡണ്ട് ജോസ് മാവേലി , മൂസാ മുഗ്രാൽ, വിജയൻ മണിയറ, പി വി മൊയ്തീൻ കുഞ്ഞി, രവീന്ദ്രൻ മുങ്ങത്ത്, എം കെ ബേബി,ഹമീദ് ചെരങ്കി എന്നിവർ യോഗത്തിൽ സംസാരിച്ചു.

 ജില്ലയിൽ ബോധം ക്യാമ്പയിനുമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾ 9249222786 നമ്പറിൽ ബന്ധപ്പെടണമെന്നും എൽ.എൻ.എസ്‌  നേതാക്കന്മാർ അറിയിച്ചു.


No comments