JHL

JHL

കോട്ടിക്കുളത്തും കുമ്പളയിലും റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ.

കാസർകോട്(www.truenewsmalayalam.com) : കോട്ടിക്കുളത്തും കുമ്പളയിലും കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ കഷ്ണങ്ങൾ നിരത്തി വച്ച നിലയിൽ കണ്ടെത്തി. അട്ടിമറി ശ്രമമാണോയെന്ന് അന്വേഷണം തുടങ്ങി. ഇന്നലെ കണ്ണൂർ ജില്ലയിൽ വളപട്ടണത്തും ട്രാക്കിലേക്ക് സമീപത്തെ മെറ്റൽ നിരത്തി വച്ച രീതിയിൽ കണ്ടെത്തിയിരുന്നു. പല സ്ഥലങ്ങളിൽ ഒരേ രീതിയിൽ ട്രാക്കിൽ കല്ലുകൾ കണ്ടത് യാദൃശ്ചികമല്ലെന്നു തന്നെയാണ് അധികൃതരുടെ വിലയിരുത്തൽ. റെയിൽവേ സംരക്ഷണ സേനയും സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി.

രാത്രികാലങ്ങളിലെ പരിശോധന കൂടുതൽ കർശനമാക്കി. നാലു ദിവസം മുൻപാണു കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ മെറ്റൽ നിരത്തിയ നിലയിൽ കണ്ടെത്തിയത്. ഈ ഭാഗം മംഗളൂരു റെയിൽവേ സംരക്ഷണ സേനയുടെ പരിധിയിലാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കോട്ടിക്കുളം സ്റ്റേഷനിലെ സിഗ്നലിനു സമീപം റെയിൽവേ ട്രാക്കിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മലബാർ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്കിൽ കരിങ്കൽ കല്ലുകൾ വച്ചതായി കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടനെ ആർപിഎഫും ബേക്കൽ പൊലീസും സ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു.


No comments