JHL

JHL

അബുദാബി മഞ്ചേശ്വരം കെഎംസിസി സംഘടിപ്പിച്ച എംഎം നാസർ മെമ്മോറിയൽ കബഡി ടൂർണമെന്റ; സംഘചേതന കുതിരക്കോട് ചാമ്പ്യന്മാർ.

അബുദാബി(www.truenewsmalayalam.com) : അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സിയുടെ ആഭിമുഖ്യത്തിൽ ബ്രദേഴ്‌സ് കന്തൽ യു എ ഇയുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന എം എം നാസർ മെമ്മോറിയൽ കബഡി ടൂർണമെന്റിൽ സംഘചേതന കുതിരക്കോട് ചാമ്പ്യന്മാരായി.

 വാശിയേറിയ ഫൈനൽ മത്സരത്തിൽ ബ്രദേഴ്‌സ് കന്തലിനെ പരാജയപ്പടുത്തിയാണ് പ്രഥമ എം എം നാസർ മെമ്മോറിയൽ കപ്പിൽ മുത്തമിട്ടത്. പ്രതിഭ എരോൽ മൂന്നാം സ്ഥാനവും റെഡ് സ്റ്റാർ ദുബായ് നാലാം സ്ഥാനവും കരസ്ഥമാക്കി

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കെ എം സി സി  പ്രസിഡന്റ് ഉമ്പു ഹാജി പെർള അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറം ഉത്ഘാടനം ചെയ്തു.

 ജില്ലാ പ്രസിഡന്റ്  അബ്ദുൽ റഹിമാൻ പൊവ്വൽ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , അനീസ് മാങ്ങാട് ,  മുജീബ് മൊഗ്രാൽ , മൊയ്‌തീൻ ബല്ലാകടപ്പുറം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

 ദുബായ് കെ എം സി സി നേതാവ് ഹസൻ കുദുവ, ഷാർജ കെ എം സി സി നേതാവ് ഗഫൂർ ബേക്കൽ , ഇസ്മായിൽ ഉദിനൂർ ,സുലൈമാൻ കാനക്കോട് , അഷ്‌റഫ് ഒളവറ , ഷമീം ബേക്കൽ , അസീസ് ആറാട്ടുകടവ് ,   ,പി കെ അഷ്‌റഫ് ദേലംപാടി ,അസീസ് കന്തൽ , അബ്ദുൽ ലത്തീഫ് ഈറോഡി , ഇബ്രാഹിം ബായാർ , കാലാന്തർ ഷാ ബന്തിയോട് ,സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ആരിക്കാടി ,ഹമീദ് മാസിമാർ ,അഷ്‌റഫ് ബസറ , നിസാർ ഹൊസങ്കടി , അബ്ദുൽ ലത്തീഫ് അക്കര , സവാദ് ബന്തിയോട് ,സുനൈഫ് പേരാൽ,റസാക്ക് നൽക്ക , ഹുസ്സൈൻ ഖാദർ ആരിക്കാടി ,നാസർ കോളിയടുക്കം , ഹബീബ് ചെമ്മനാട് , ലത്തീഫ് ചിന്നമുഗർ , നൗഫൽ പാത്തൂർ , സക്കീർ കമ്പാർ , സിറാജ് കണ്ടികെ , കരീം ബള്ളൂർ , റംഷീദ് കന്തൽ തുടങ്ങിയവർ സംബന്ധിച്ചു.

 ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും, ബ്രദേഴ്‌സ് കന്തൽ  ക്ലബ് ജനറൽ സെക്രട്ടറി ശാഫി കന്തൽ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് നാല്പത് വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കുമ്പള പഞ്ചായത്ത് കെ എം സി സി ട്രഷറർ ഹുസ്സൈൻ ഖാദർ ആരിക്കാടിക്ക് യാത്രയയപ്പ് നൽകി . മൊമെന്റോ പ്രസിഡന്റ് ഉമ്പു ഹാജി നൽകി. ഇസ്ലാമിക് സെന്റര് സ്പോർട്സ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഹനീഫ് പടിഞ്ഞാർമൂലയെ ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി ഷാൾ അണിയിച്ചു അനുമോദിച്ചു .

വിജയികൾക്കുള്ള ട്രോഫി ഇന്ത്യൻ ഇസ്ലാമിക് സെന്റര് ജനറൽ സെക്രട്ടറി ടി.കെ അബ്ദുൽ സലാമും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള  ചേർന്ന് സമ്മാനിച്ചു.

റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാകടപ്പുറവും മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളിയും ചേർന്ന് നൽകി.

വിജയികൾക്കുള്ള ക്യാഷ് അവാർഡ് ജില്ലാ പ്രസിഡന്റ് പൊവ്വൽ അബ്ദുൽ റഹിമാനും പൈവളികെ കെ എം സി സി പ്രസിഡന്റ് ഹമീദ് മാസിമാറും , റണ്ണേഴ്‌സ് അപ്പിനുള്ള ക്യാഷ് പ്രൈസ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂലയും ഇബ്രാഹിം ഖലീൽ ഉദ്യാവാറും  ചേർന്ന് നൽകി . മികച്ച റൈഡറായി സംഘചേതനയുടെ വിശ്വരാജിനേയും , മികച്ച ക്യാച്ചറായി കന്തലിന്റെ അമ്മിയെയും ,മികച്ച ഓൾ റൗണ്ടറായി സംഘചേതനയുടെ സമറിനെയും , ടൂർണമെന്റിലെ ഹീറോ ആയി കാന്തലിന്റെ മന്സൂറിനെയും തെരെഞ്ഞെടുത്തു.

 മത്സരങ്ങൾ വീക്ഷിക്കാൻ  യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കബഡി പ്രേമികൾ  എത്തിയിരുന്നു.  മത്സരത്തിന്റെ ഭാഗമായി കൂപ്പൺ വിതരണത്തിലൂടെ നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഐഫോൺ നിധിൻ ചന്ദ്രക്കും   രണ്ടാം സമ്മാനമായാ സാംസങ് ഗാലക്സി ഹനീഫ് ചള്ളങ്കയത്തിനും ലഭിച്ചു.


No comments