JHL

JHL

സ്കോൾ കേരള എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുമ്പള(www.truenewsmalayalam.com) : സ്കോൾ-കേരള സംഘടിപ്പിച്ച "സത്യമേവ ജയതേ" ക്യാമ്പയിനിന്റെ ഭാഗമായി, ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ച സ്കോൾ-കേരള കാസറഗോഡ് ജില്ലയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. 

    കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി എ.കെ.എം. അഷറഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  താഹിറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ദിവാകരൻ കെ, കോർഡിനേറ്റിംഗ് ടീച്ചർ രവി എം, പി.ടി.എ. പ്രസിഡന്റ് അഹമ്മദ് അലി എന്നിവർ പ്രസംഗിച്ചു.  ജില്ലാ കോർഡിനേറ്റർ  നിയാസുദ്ദീൻ എ സ്വാഗതവും, അനീബ് എ.കെ. നന്ദിയും പറഞ്ഞു.


No comments