JHL

JHL

മഞ്ചേശ്വരത്ത് കുഴൽപ്പണവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് കുഴൽപ്പണവുമായി മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ.

കര്‍ണ്ണാടക കെ എസ്‌ ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി മഹാരാഷ്‌ട്ര, ധ്യാന്‍ബാഗിലെ അഭിജിത്ത്‌ ഗോപാല്‍ ചോപ്പാഡെ(60)യെയാണ്‌ ഇന്നു രാവിലെ മഞ്ചേശ്വരം എക്‌സൈസ്‌ പിടികൂടിയത്.

 ഇന്നു പുലര്‍ച്ചെ ഉപ്പളയില്‍ വച്ച്‌ പൊലീസ്‌ 1000 ലിറ്റര്‍ സ്‌പിരിറ്റ്‌ പിടികൂടിയതിനെ തുടർന്നാണ് എക്‌സൈസ്‌ അധികൃതര്‍ ബസില്‍ പരിശോധന നടത്തിയത്‌, ഇയാളിൽ നിന്നും 36.47 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കണ്ടെടുത്തത്.

 എക്‌സൈസ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ എസ്‌ സജിത്ത്‌, പീതാംബരന്‍, ജയകുമാര്‍, മഹേഷ്‌ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments