കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ.
അണങ്കൂരിലെ അഹമ്മദ് കബീറി(26)നെയാണ് ഇന്ന് വൈകിട്ട് വിദ്യാനഗര്‍ സ്റ്റേഷന്‍
പരിധിയിലെ ചെര്‍ക്കള എടനീര്‍ എന്ന സ്ഥലത്തുള്ള കോട്ടേഴ്സിന് സമീപത്തെ കാട്ടില്‍ നിന്നും പൊലീസ് പിടികൂടിയത്.
13ന് ഉച്ചയ്ക്ക് രണ്ടോടെ വിദ്യാനഗര്‍ കോടതി സമുച്ചയത്തിന് മുന്നിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയപ്പോഴാണ് കബീര്‍ രക്ഷപ്പെട്ടത്.
ഇയാളെ മയക്കുമരുന്നുമായി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. മുങ്ങിയ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലംപാടി സ്വദേശിയായ ജാവിദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post a Comment