റേക്കുകൾ വെട്ടിച്ചുരുക്കി; മെമുവിൽ ദുരിതയാത്ര.
കാസർകോട്(www.truenewsmalayalam.com) : കണ്ണൂർ-മംഗളൂരു മെമു തീവണ്ടിയിൽ റേക്കുകൾ വെട്ടിച്ചുരുക്കിയത് തീവണ്ടിയാത്രക്കാർക്ക് ദുരിതമാകുന്നു. 12 റേക്കുകൾ ഉണ്ടായിരിക്കേണ്ട മെമു ബുധനാഴ്ച സർവീസ് നടത്തിയത് എട്ട് റേക്കുകൾ മാത്രമായിട്ടാണ്.
കാസർകോട് നഗരത്തിലേക്കും മംഗളൂരു ഭാഗത്തേക്കും ദിവസേന യാത്ര ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരും വിദ്യാർഥികളുമാണ് തീവണ്ടിയിൽ നരകയാത്ര ചെയ്യേണ്ടിവന്നത്.
മുൻപ് റേക്കുകൾ വെട്ടിച്ചുരുക്കിയത് വൻപ്രതിഷേധത്തിനിടയാക്കിയതിനെത്തുടർന്ന് 12 റേക്കായി നിലനിർത്തിയിരുന്നു. ബുധനാഴ്ച സർവീസ് നടത്തിയത് പഴയ മെമു ആയിരുന്നുവെന്നും തീവണ്ടിക്കുള്ളിൽ കാൽകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥായായിരുന്നുവെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. റേക്കുകൾ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് മെമു യാത്രക്കാരുടെ ആവശ്യം.
Post a Comment