JHL

JHL

സൗജന്യ നീന്തൽ പരിശീലനത്തിന് മൊഗ്രാലിൽ തുടക്കം.

മൊഗ്രാൽ(www.truenewsmalayalam.com) : നീന്തൽ വിദഗ്ധൻ എംഎസ് മുഹമ്മദ് കുഞ്ഞിയുടെ രണ്ടു മാസം നീണ്ടു നിൽക്കുന്ന സൗജന്യ നീന്തൽ പരിശീലനത്തിന് മൊഗ്രാൽ കണ്ടത്തിൽ പള്ളി കുളത്തിൽ തുടക്കമായി.

 കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി മൊഗ്രാൽ ദേശീയവേദി പ്രവർത്തകനായ എം എസ് മുഹമ്മദ് കുഞ്ഞി എട്ടിനും പതിനഞ്ചിനും വയസ്സ് വരെയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിച്ച് വരികയാണ്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് നിയന്ത്രണം മൂലം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു പരിശീലനം. മൂന്ന് പതിറ്റാണ്ടിനിടയിൽ എം എസ് മുഹമ്മദ് കുഞ്ഞി ഏകദേശം നാലായിരത്തോളം കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷം പരിശീലനം മുടങ്ങിയതിനാൽ ഈ വർഷം 150 ഓളം കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള  ശ്രമത്തിലാണ് മുഹമ്മദ് കുഞ്ഞി. ഇതിനകംതന്നെ അമ്പതോളം അപേക്ഷകൾ  ലഭിച്ചിട്ടുണ്ട്.

 ഈ വർഷത്തെ നീന്തൽ പരിശീലന ചടങ്ങ് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 ചടങ്ങിൽ സെഡ് എ മൊഗ്രാൽ, ,മുഹമ്മദ് സ്മാർട്ട്‌,പി സി മാഹിനലി, ഖാദർ മാഷ്,എംഎ മൂസ, ,എംജിഎ റഹ്മാൻ,ശിഹാബ് തങ്ങൾ മാസ്തിക്കുണ്ട് , ശാഫി ടി എം ചാരിറ്റി, എംഎ ഇക്ബാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ശരീഫ് ദീനാർ, ഹാരിസ് ബാഗ്ദാദ്, ശമീർ കെ കെ, എച് എം കുഞ്ഞാഹമ്മദ്, ഹംഷീർ,എന്നിവർ സംബന്ധിച്ചു.എം എസ് മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.



No comments