JHL

JHL

ശക്തമായ കാറ്റ്, തെങ്ങ് ദേഹത്തു വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം.

കാസര്‍കോട്(www.truenewsmalayalam.com) : ശക്തമായ കാറ്റ്, തെങ്ങ് ദേഹത്തു വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം.

ഡെയ്ജിവേള്‍ഡ് ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട് സ്വദേശി സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകനായ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13)യാണ് ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.

 കയ്യാര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യര്‍ഥിയാണ് ഷോണ്‍.

 ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ വീട്ടുപറമ്പിലാണ് അപകടം, അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിന്‍തോട്ടത്തിലേക്ക് പോകുമ്പോള്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലെ തെങ്ങുകള്‍ പൊട്ടിവീഴുകയായിരുന്നു.

തുടർന്ന് ഷോണിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് പൊട്ടിവീണ് തെങ്ങുകള്‍ക്കടിയില്‍ കിടക്കുന്നതായി കണ്ടത്.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ തെങ്ങുകള്‍ മാറ്റി കുട്ടിയെ ബന്തിയോട് സ്വകാര്യാശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് നാലിന് ചേവാര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കും. അമ്മ: അനിത. സഹോദരി: സോണല്‍.



No comments