JHL

JHL

കാസർഗോഡ് തലപ്പാടി റൂട്ടിലെ കെഎസ്ആർടിസി- സ്വകാര്യ ബസുകളിലെ ഫെയർസ്റ്റേജ് പരിഷ്കരിക്കണം; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : കെഎസ്ആർടിസി- സ്വകാര്യ ബസുകളിൽ കാസർഗോഡ് തലപ്പാടി റൂട്ടിൽ അമിത നിരക്ക് ഈടാക്കുന്നതായുള്ള യാത്രക്കാരുടെ പരാതിയിന്മേൽ നിലവിലെ ഫെയർ സ്റ്റേജ് പരിഷ്കരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

 ബസ് യാത്രാ നിരക്ക് വർധിപ്പിച്ചതോടെയാണ് ഫെയർസ്റ്റേജ് വിഷയത്തിൽ യാത്രക്കാരും,ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം തുടങ്ങിയത്. വർഷങ്ങളായി ഫെയർ സ്റ്റേജ് വിഷയത്തിൽ അപാകത പരിഹരിക്കണമെന്ന് യാത്രക്കാർ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. എന്നാൽ  ആർ ടി എ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം .

 ഫയർ സ്റ്റേജുകൾ തമ്മിൽ രണ്ടര കിലോമീറ്റർ അകലം വേണമെന്നിരിക്കെ ഇത് ബസ് ജീവനക്കാർ അംഗീകരിക്കാതെയാണ് അമിത ചാർജ് ഈടാക്കുന്നത്. കാസർഗോഡ് നിന്ന് മൊഗ്രാലിലേക്കും, കൊ പ്പളത്തിലേക്കും,തിരിച്ച് കുമ്പളയിൽ നിന്ന് മൊഗ്രാലിലേക്കും, കൊ പ്പളത്തിലേക്കും വ്യത്യസ്ത നിരക്കാണ് ബസ് ജീവനക്കാർ ഈടാക്കുന്നത്. ഇത് ബസ് ജീവനക്കാരും യാത്രക്കാരുമായി വലിയ തർക്കത്തിന് കാരണമാകുന്നു.

 അതിനിടെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട ആവശ്യങ്ങൾക്കും,നിയമ പോരാട്ടങ്ങൾക്കൊടുവിൽ കാഞ്ഞങ്ങാട് ഭാഗത്തുള്ള ചില പ്രദേശങ്ങളിലെ ഫെയർസ്റ്റേജ് അപാകത പരിഹരിക്കുന്നതിന്റെ ഭാഗമായി ആർടിഎ ഇടപെട്ട് ഫെയർസ്റ്റേജ് പരിഷ്കരിച്ചിട്ടുണ്ട്. ഇത് അവിടങ്ങളിൽ യാത്രാനിരക്ക് കുറയാൻ കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കാസർഗോഡ് -തലപ്പാടി റൂട്ടിലെ  ഫെയർസ്റ്റേജ് പരിഷ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.


No comments