JHL

JHL

ജില്ലയിലെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ: ദയാബായിയുടെ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരത്തിന് മൊഗ്രാൽ ദേശീയവേദി കുമ്പളയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും

മൊഗ്രാൽ. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് നൽകിയ എയിംസ് പ്രൊപ്പൊസലിൽ കാസർഗോഡ് ജില്ലയുടെ പേര് ചേർക്കുക, ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് ആറിന് ഹിരോഷിമ ദിനത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ പ്രമുഖ സാമൂഹ്യ- പരിസ്ഥിതി പ്രവർത്തക ദയാബായി നടത്തുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അന്നേദിവസം രാവിലെ 11 മണിക്ക് കുമ്പള ടൗണിൽ മൊഗ്രാൽ ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ ദയാബായി നിരാഹാര സമര ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ ജില്ലയിലെ സാമൂഹ്യ -സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

 ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗൾഫ് പ്രതിനിധി റഷീദ് തവക്കൽ ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു. ട്രഷറർ മുഹമ്മദ് സ്മാർട്ട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

 ദയാബായിയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് ജില്ലയിൽ സമര സംഘാടകസമിതി നടത്തുന്ന മഞ്ചേശ്വരം മണ്ഡലം തല അതിജീവന യാത്ര ആഗസ്റ്റ് മൂന്നിന് വൈകുന്നേരം 5 മണിക്ക് മൊഗ്രാലിൽ സമാപിക്കും. പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. എഴുത്തുകാരൻ ഇബ്രാഹിം ചെർക്കളയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

 യോഗത്തിൽ എംഎം റഹ്മാൻ, ടി കെ അൻവർ, എംഎ മൂസ, കാദർ മൊഗ്രാൽ, അഷ്റഫ് പെർവാഡ്, അബ്ദുള്ള കുഞ്ഞി നട്പ്പളം, മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, മുഹമ്മദ് മൊഗ്രാൽ, എംഎ ഇഖ്ബാൽ, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്, ടി എ ജലാൽ, ഗൾഫ് പ്രതിനിധികളായ ടി പി എ റഹ്മാൻ, ടി പി അനീസ്, റഷീദ് ഒമാൻ എന്നിവർ സംബന്ധിച്ചു. വിജയകുമാർ നന്ദി പറഞ്ഞു.

No comments