JHL

JHL

ചെർക്കളം അബ്ദുള്ള അനുസ്മരണം


കാസർകോട് : മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള അധ്യക്ഷനായി. എസ്.ടി.യു. നേതാവ് അഹമ്മദ് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തി. എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, കല്ലട്ട്ര മാഹിൻ ഹാജി, എം.സി. ഖമറുദ്ദീൻ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൾ ഖാദർ, വി.കെ. ബാവ, പി.എം. മുനീർഹാജി എന്നിവർ സംസാരിച്ചു.

No comments