സ്വഛ്‌ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന ശുചിമുറിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു.
സീതാംഗോളി(www.truenewsmalayalam.com) : സ്വഛ്‌ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന ശുചിമുറിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നു.
പദ്ധതിയുടെ ഭാഗമായി കേന്ദ്രഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ശുചിമുറിയുടെ മേല്‍ക്കൂരയാണ് ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ പറന്നു പോയത്.
മേല്‍ക്കൂരയായി സ്ഥാപിച്ച ഷീറ്റ് പത്തുമീറ്ററോളം ദൂരത്തില്‍ പാറി വീഴുകയായിരുന്നു, കോണ്‍ക്രീറ്റ് മേല്‍ക്കൂരയ്‌ക്ക് പകരം ഷീറ്റ് സ്ഥാപിച്ചതാണ് അടര്‍ന്നു തെറിക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
Post a Comment