JHL

JHL

കാസർകോട് ബ്ലോക്ക് ആരോഗ്യ മേള കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കം.

കാസർകോട്(www.truenewsmalayalam.com) : കാസർകോട് ബ്ലോക്ക് ആരോഗ്യ മേളയോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.

ഫുട്ബോൾ, ഷട്ടിൽ, കമ്പവലി ഇനങ്ങളിലാണ് മത്സരം. ജീവിത ശൈലി രോഗ നിയന്ത്രണത്തിൽ വ്യായാമത്തിന്റെ ആവശ്യകത ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ കുമ്പള പെർവാട് കിക്ക് ഫ്ലിക്ക് ടർഫിലാണ്  ഫുട്ബോൾ മത്സരം. ബ്ലോക്കിലെ 6 ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള ഏറ്റവും നല്ല  രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.

സിവിൽസ്റ്റേഷൻ  ടർഫിലാണ് ഷട്ടിൽ മത്സരം. സ്ത്രീകൾക്കും ടീമായി മത്സരിക്കാം.

മൊഗ്രാൽ പുത്തൂർ ബ്ലാർക്കോട് രക്തേശ്വരികുന്നിലാണ് കമ്പവലി മത്സരം. സ്ത്രീ,പുരുഷ ടീമുകൾക്ക് പങ്കെടുക്കാം.

ചെങ്കള,കുമ്പള,മൊഗ്രാൽപുത്തൂർ,ബദിയഡുക്ക,മധൂർ,ചെമ്മാനാട് പഞ്ചായത്തിലുള്ള ടീമുകൾ പങ്കെടുക്കണമെന്ന് സംഘാടകർ.

ഒന്നും,രണ്ടും സ്ഥാനങ്ങൾ ലഭിക്കുനവർക്ക് ട്രോഫി നൽകും.

ആരോഗ്യമേള 23 ന് ചെർക്കള ഐമാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ചെയർ പേഴ്സണും ബ്ലോക്ക് പ്രസിഡൻ്റുമായ സൈമ സി.എ,ഹെൽത്ത് സൂപ്പർവൈസറും സംഘാടക സമിതി ജനറൽ കൺവീനറുമായ ബി. അഷ്ഫും അറിയിച്ചു.



No comments