JHL

JHL

നാൽപതു വർഷത്തെ പ്രയത്നങ്ങൾ സാക്ഷാത്കരിച്ച ആഹ്ലാദത്തിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി

കുമ്പള(www.truenewsmalayalam.com) : നാൽപതു വർഷത്തെ പ്രയത്നങ്ങൾ സാക്ഷാത്കരിച്ച ആഹ്ലാദത്തിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി. മഞ്ചേശ്വരത്തെ മലയാളം പഠിക്കാൻ സൗകര്യമില്ലാത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനായിരുന്നു സമിതിയുടെ പോരാട്ടം. ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തു തന്നെ പഠന സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ജൂൺ മാസത്തോടെ അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് കൂടി ഇറക്കിയതോടെയാണ് ദൗത്യം സാക്ഷാത്കരിക്കപ്പെട്ടത്.

         അഞ്ച് സ്കൂളുകൾക്ക് ഒരധ്യാപകൻ എന്ന തോതിലാണ് നിയമനം. ഇതിൽ ഏതാനും അധ്യാപകർ ചാർജെടുത്തിട്ടില്ലെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉടൻ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

  പ്രസിഡന്റ് എം.കെ. അലി മാസ്റ്റർ, ജന.സെക്രട്ടറി എസ്. വിനായകൻ മാസ്റ്റർ, ട്രഷറർ അബ്ബാസ് ഓണന്ത, ബി. അബ്ദുൽ മജീദ് (വൈ. പ്രസി.), ബാവുഞ്ഞി മിയാപദവ്(ജന. കൺവീനർ), ഹനീഫ ബാളിയൂർ (പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി) എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments