JHL

JHL

മൊഗ്രാലിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ആറ് കുട്ടികൾക്ക് പരിക്ക്.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ജംങ്ഷനിൽ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ റിക്ഷയിൽ കാർ ഇടിച്ച് ആറ് കുട്ടികൾക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികളുമായി  പോവുകയിരുന്ന ഓട്ടോറിക്ഷയിലാണ് എതിരെ വരികയായിരുന്ന കാർ  ഇടിച്ചത്.

ഫാത്തിമ അഫീദ (ആറാം ക്ലാസ്), യാസീൻ(രണ്ടാം ക്ലാസ്), അഹ്‌മദ്‌ നാസിം(മൂന്നാം ക്ലാസ്), ഇബ്രാഹിം ബാതിഷ(അഞ്ചാം ക്ലാസ്), മുഹമ്മദ് അർമാൻ(മൂന്നാം ക്ലാസ്), ബാദിറ(നാലാം ക്ലാസ്), എന്നിവർക്കാണ് പരിക്കേറ്റത്.

സ്കൂൾ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം.

റോഡ് നിർമ്മാണ പ്രവർത്തനം കാരണം സ്‌കൂളിലേക്കുള്ള റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കടക്കുന്ന വഴി അശാസ്ത്രീയമായാണ് നിർമ്മിച്ചിട്ടുള്ളത്, ഇതാണ് അപകടത്തിന് വഴിവച്ചതെന്ന് നാട്ടുകാർ പറഞ്ഞു.


No comments