JHL

JHL

നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു

കാസര്‍കോട് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അഫിലിയേഷന്‍ ക്യാമ്പയിന്‍ നടത്തുന്നു. നെഹ്‌റു യുവകേന്ദ്രയില്‍ മുന്‍പ് അഫിലിയേഷന്‍ ഉണ്ടായിരുന്നവരും വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതിരുന്നവരുമായ യൂത്ത് ക്ലബ്ബ് / മഹിളാ സമാജങ്ങള്‍ക്ക് പുതുക്കാന്‍ അവസരമുണ്ട്. കൂടാതെ പുതിയ സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി അഫിലിയേഷന്‍ നല്‍കും. 
കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം ബ്ലോക്കുകളിലെ ക്ലബ്ബുകളാണ് ആദ്യ ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബ്ലോക്കുകളിലെ താത്പര്യമുള്ള യൂത്ത് ക്ലബ്ബുകള്‍ ബന്ധപ്പെടണം. ഫോണ്‍ ജില്ലാ യൂത്ത് ഓഫീസര്‍ പി അഖില്‍ 7736426247, ടി എം അന്നമ്മ 9633939185, പി സനൂജ 81316921959.

No comments