JHL

JHL

ഭിന്ന ശേഷിക്കാർക് തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കണം; ഡി എ ഡബ്ല്യു എഫ്

കുമ്പള(www.truenewsmalayalam.com) : എൻഡോസൾഫാൻ  ബാധിത പ്രദേശം  എന്ന പരിഗണന  വെച്ച് ഭിന്ന ശേഷിക്കാർക് പ്രത്യേക തൊഴിൽ പരിശീലന കേന്ദ്രം ജില്ല യിൽ സ്ഥാപിക്കണമെന്ന്   ഡി എ ഡബ്ലിയു എഫ്   കുമ്പള ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.  ആവശ്യ  വസ്തുക്കളുടെ  വില കയറ്റം രൂക്ഷമായ  സാഹചര്യത്തിൽ ഭിന്ന ശേഷിക്കാർക്  മാസത്തിൽ മൂന്നായിരം  രൂപ  പെൻഷൻ  അനുവദിക്കണമെന്ന്  പ്രമേയത്തിലൂടെ അധികൃതരോട്  ആവശ്യപ്പെട്ടു. ജില്ല ട്രഷറർ  അബൂബക്കർ കോയ ഉൽഘടനം  ചെയ്തു.

 കെ കെ മറിയം അധ്യക്ഷത വഹിച്ചു ,  ഹക്കിം കമ്പാർ സ്വാഗതം പറഞ്ഞു. ചന്ദ്ര  നായിക്,അസിസ് പെർമുദെ  പ്രമേയം അവതരിപ്പിച്ചു. ഭരത് രാജ്  നന്ദിയും പറഞ്ഞു 

പുതിയ  ഭാരവാഹികളായി   അസീസ് പെർമുദെ(പ്രസിഡന്റ്‌ ), കെ കെ മറിയം (വൈസ് പ്രസിഡന്റ്), ഹക്കീം കമ്പാർ (ജനറൽ സെക്രട്ടറി )  പുഷ്പരാജ്  (ജോയിന്റ് സെക്രട്ടറി) ഭരത് രാജ്  (ട്രഷറർ )  എന്നിവരെ  തെരെഞ്ഞെടുത്തു.


No comments