JHL

JHL

ലഹരിക്കെതിരെ ജാഗ്രത പാലിക്കണം; പിഡിപി

കാസർഗോഡ്(www.truenewsmalayalam.com) :  ലഹരിക്കെതിരെ ഓരോ കുടുംബങ്ങളും നിതാന്ത ജാഗ്രത പാലിക്കണമെന്നും പിഡിപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹമ്മദ്.

 ലഹരിക്കെതിരെ മതസാമൂഹിക മാധ്യമ സാംസ്‌കാരിക മേഖലകളിലെ പ്രവർത്തകരെയുംജനപ്രതിനിധികളെയും സംഘടിപ്പിച്ചുകൊണ്ട് പിഡിപി യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികളും ഓരോ കുടുംബങ്ങൾക്കും ജാഗ്രത സദസ്സുകളും നടത്തിവരികയാണ്.

 കലാലയങ്ങളും തെരുവുകളും ബസ് സ്റ്റാൻഡുകളിലും അന്തർസംസ്ഥാന ലഹരി മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണെന്നും, വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നതെന്നും പല കുടുംബങ്ങളും അവരുടെ മക്കൾ ലഹരിക്ക് അടിമപ്പെട് കടുത്ത വിഷാദരോഗികൾക്കും  മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുമായി മാറുന്നു.

 ലഹരി മാഫിയകൾ കോടികൾ കൊയ്യുന്ന വൻ ബിസിനസ്സ്  പടുത്തുയർത്തുമ്പോൾ സമൂഹവും നാടും അരാജകത്വത്തിലേക്ക് തകർന്നു പോകുന്നു, പോലീസ് ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും  ലഹരി മാഫിയകളെ സംരക്ഷിക്കുന്ന നിലപാട്  ചിലരുടെ ഭാഗത്ത് ഉണ്ടാകുന്നതിനാൽ പോലീസ് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത്.

 സാഹചര്യം ആശങ്കാജനകമാണെന്നും  ലഹരിമുക്ത നാടിന്നായി ജാതി മത രാഷ്ട്രീയ ബേധമില്ലാതെ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും പിഡിപി യുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

 പിഡിപി ഉദുമ മണ്ഡലം കമ്മിറ്റിയോഗം മേൽപ്പറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.

 പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി,  പിഡിപി  ഉദുമ മണ്ഡലം പ്രസിഡണ്ട് ഉസ്മാൻ ഉദുമ അധ്യക്ഷത വഹിച്ചു, പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൊയ്തു ബേക്കൽ, പിഡിപി കാസർഗോഡ് ജില്ലാ ട്രഷറർ ഷാഫി ഹാജി അടൂർ,  പി സി എഫ് പ്രതിനിധി നൗഷാദ് പള്ളിക്കര,   ഹസൈനാർ ബെണ്ടിച്ചാൽ,  തുടങ്ങിയവർ സംസാരിച്ചു.

 പിഡിപി ജില്ലാ ജോയിൻ സെക്രട്ടറി ഷാഫി കളനാട്  പാർട്ടി പ്രതിജ്ഞ നിർവഹിച്ചു,  പിഡിപി ഉദുമ മണ്ഡലം സെക്രട്ടറി ഇബ്രാഹിം കോളിയടുക്കം  സ്വാഗതവും, പിഡിപി ഉദുമ മണ്ഡലം ട്രഷറർ മുഹമ്മദ്‌ കുഞ്ഞി മൗവ്വൽ നന്ദിയും പറഞ്ഞു.

No comments