JHL

JHL

രാ​ഷ്ട്ര​പ​തി​ തിരഞ്ഞെടുപ്പ് ഇന്ന്.

ന്യൂ​ഡ​ൽ​ഹി(www.truenewsmalayalam.com) : ഇ​ന്ത്യ​യു​ടെ 15ാമ​ത്​ രാ​ഷ്ട്ര​പ​തി​യെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ 4800ഓ​ളം എം.​പി​മാ​രും എം.​എ​ൽ.​എ​മാ​രും ഇ​ന്ന്​ വോ​ട്ട് ചെ​യ്യും.

 ദ്രൗ​പ​ദി മു​ർ​മു​വാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. പ്ര​തി​പ​ക്ഷ പൊ​തു​സ്ഥാ​നാ​ർ​ഥി യശ്വ​ന്ത്​ സി​ൻ​ഹ​യും.

 പാ​ർ​ല​മെ​ന്‍റ്​ മ​ന്ദി​ര​ത്തി​ലും വി​വി​ധ സം​സ്ഥാ​ന നി​യ​മ​സ​ഭ മ​ന്ദി​ര​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്.

 എം.​പി​മാ​ർ​ക്ക്​ പ​ച്ച​നി​റ​ത്തി​ലും എം.​എ​ൽ.​എ​മാ​ർ​ക്ക്​ പി​ങ്ക്​ നി​റ​ത്തി​ലു​മു​ള്ള ബാ​ല​റ്റു​ക​ളാ​ണ്​ ല​ഭി​ക്കു​ക. വ​യ​ല​റ്റ്​ മ​ഷി​യു​ള്ള പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത പേ​ന​യാ​ണ്​ വോ​ട്ട്​ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ക.

 വോ​ട്ടെ​ണ്ണ​ൽ 21നും ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ജൂ​ലൈ 25നും ​ന​ട​ക്കും.

 ഒ​ഡി​ഷ​യി​ലെ ബി​ജു ജ​ന​താ​ദ​ൾ, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, ടി.​ഡി.​പി, ബി.​എ​സ്.​പി, ശി​വ​സേ​ന, ഝാ​ർ​ഖ​ണ്ഡ്​ മു​ക്​​തി മോ​ർ​ച്ച, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ തു​ട​ങ്ങി എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​ക​ള​ല്ലാ​ത്ത പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ടു​കൂ​ടി ഉ​റ​പ്പി​ച്ച ദ്രൗ​പ​ദി മു​ർ​മു 60 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ടു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

 അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി യ​ശ്വ​ന്ത്​ സി​ൻ​ഹ മ​നഃ​സാ​ക്ഷി നോ​ക്കി ത​നി​ക്ക്​ വോ​ട്ടു ചെ​യ്യാ​ൻ എ​ല്ലാ എം.​പി​മാ​രോ​ടും എം.​എ​ൽ.​എ​മാ​രോ​ടും ഞാ​യ​റാ​ഴ്ച അ​ഭ്യ​ർ​ഥി​ച്ചു.


No comments