JHL

JHL

ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി.

മഞ്ചേശ്വരം(www.truenewsmalayalam.com) : ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം എക്‌സൈസ്‌ സംഘം പിടികൂടി. ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

 ബായാര്‍ കനിയാലത്തടുക്കയില്‍ വച്ച് കുമ്പള എക്‌സൈസ്‌ റെയിഞ്ച്‌ പ്രിവന്റീവ്‌ ഓഫീസര്‍ എം രാജീവിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് ഓട്ടോയിൽ കടത്തുകയായിരുന്ന 25.92 ലിറ്റര്‍ മദ്യം പിടികൂടിയത്‌.

പ്രിവന്റീവ്‌ ഓഫീസര്‍ ഉണ്ണികൃഷ്‌ണന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ജിജിത്ത്‌ കുമാര്‍, നസറുദ്ദീന്‍, വിനോദ്‌, സബിത്ത്‌ ലാല്‍, ബിജില, ഡ്രൈവര്‍ വിജയന്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments