JHL

JHL

സംസ്ഥാന -ജില്ലാ നേതാക്കളെ കളത്തിലിറക്കി പെർവാഡ് തെരഞ്ഞെടുപ്പ് പ്രചരണം; വിജയ പ്രതീക്ഷയിൽ മുന്നണികൾ.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് പെർവാഡ് ഉപതെരഞ്ഞെടുപ്പിന് രണ്ടുനാൾ അവശേഷിക്കെ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചു ള്ള തെരഞ്ഞെടുപ്പ് പ്രചാ രണത്തിലാണ് മുന്നണികൾ. സംസ്ഥാന- ജില്ല നേതാക്കളെ തന്നെ കളത്തിലിറക്കിയാണ് പ്രചാരണം കൊഴുപ്പി ക്കുന്നത്. വീറും വാശിയും പ്രകടമാകുന്ന ചതുഷ്കോണ മത്സരത്തിൽ എല്ലാ മുന്നണികളും വിജയ പ്രതീക്ഷയിലാണ്.

 ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പഞ്ചായത്ത് അംഗം കൊഗ്ഗുവിന് ജയിൽശിക്ഷ ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് പെർവാ ഡ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ കെ എം അഷ്റഫ് എംഎൽഎ, മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ഡിസിസി നിർവാഹക സമിതി അംഗങ്ങളായ സുന്ദര അരിക്കാടി,മഞ്ചുനാഥ ആൾവ, ലക്ഷ്മണാ പ്രഭു രവി പൂജാരി,നാസർ മൊഗ്രാൽ എന്നിവരുടെ സാന്നിധ്യം  യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. എംജി നാസറാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.

 അതേസമയം സിപിഎം, എൽഡിഎഫ് നേതാക്കളെ ഇറക്കിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്. ഇതിനകം തന്നെ ഉദുമ എംഎൽഎ അഡ്വ: സി എച്ച് കുഞ്ഞമ്പു, മുൻ എം എൽ എ കെ പി സതീഷ് ചന്ദ്രൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വി രമേശൻ, ശങ്കർ റൈ മാസ്റ്റർ, ഏരിയ കമ്മിറ്റി സെക്രട്ടറി ബി എം സുബൈർ, രഘു ദേവൻ മാസ്റ്റർ, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, എൽഡിഎഫ് ഘടക കക്ഷി നേതാക്കളായ അഹമ്മദലി കുമ്പള, ജയപ്രകാശ്,താജുദ്ദീൻ എന്നിവർ പ്രചാരണത്തിന് എത്തിയിരുന്നു.എസ് അനിൽകുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി.

 ബിജെപി കുമ്പള ഗ്രാമ പഞ്ചായത്തിലെ ഒമ്പത് അംഗങ്ങളെയും പ്രചാരണത്തിന് ഇറക്കിയാണ് പോരാട്ടം. പഞ്ചായത്തിലെ അംഗസംഖ്യ പത്തായി ഉയർത്താനായാൽ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ പദ്ധതികൾ കൊണ്ടു വന്ന് കുമ്പള ഗ്രാമ പഞ്ചായത്തിൽ വികസന മുന്നേറ്റമു ണ്ടാകുമെന്ന് ബിജെപി വോട്ടർമാർക്ക് ഉറപ്പുനൽകുന്നു. മുരളി യാദവാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി.

 എസ്ഡിപിഐയാകട്ടെ വാർഡിൽ ഉടനീളം ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നത്. കുമ്പള ഗ്രാമ പഞ്ചായത്തിലെ ഏക എസ്ഡിപിഐ അംഗം അൻവർ ആരിക്കാടി യുടെ നേതൃത്വത്തിലാണ് എസ്ഡിപിഐ പ്രവർത്തനം. ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ലാ പ്രസിഡണ്ട് ഷാനിഫ് മൊഗ്രാലാണ് ഇവിടെ എസ്ഡിപിഐ സ്ഥാനാർഥി.


No comments