JHL

JHL

ചൗക്കി സെക്ടർ സാഹിത്യോത്സവ്; പെരിയഡുക്ക ജേതാക്കളായി.

ചൗക്കി(www.truenewsmalayalam.com) : എസ് എസ് എഫ് ചൗക്കി സെക്ടർ സാഹിത്യോത്സവ് പെരിയടുക്കയിൽ  ഉസ്മാൻ ഉസ്താത് നഗരിയിൽ വെച്ച് പ്രൌഢമായി പരിസമാപ്തി കുറിച്ചു.  

പെരിയടുക്ക യൂണിറ്റ് ജേതാക്കളായി ,ബദ്ർ നഗർ, കമ്പാർ യൂണിറ്റ്  രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 പ്രാരംഭ സെഷൻ സെക്ടർ പ്രസിഡന്റ് മുനീർ ബദർ നഗറിന്റെ അധ്യക്ഷതയിൽ എസ്‌ എസ്‌ എഫ് ജില്ലാ സെക്രട്ടറി നംഷാദ് ബേക്കൂർ ഉദ്ഘാടനം ചെയ്തു.

 ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ല സന്ദേശ പ്രഭാഷണം നടത്തി, 100 മത്സരങ്ങളിലായി 8 യൂണിറ്റുകളിൽ നിന്നായി 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

സമാപനസംഗമം സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു,ഡിവിഷൻ ജനറൽ സെക്രട്ടറി മുർഷിദ് പുളിക്കൂർ അനുമോദന പ്രസംഗം നടത്തി ,എസ്‌ വൈ എസ്‌ കാസറഗോഡ് സോൺ സെക്രട്ടറി സിറാജ് കോട്ടക്കുന്ന് വിജയികളെ പ്രഖ്യാപിച്ചു ,സുലൈമാൻ സഖാഫി ദേശാങ്കുളം വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു ,സെക്ടർ ജനറൽ സെക്രട്ടറി ഫത്താഹ് നൂറാനി സ്വാഗതവും സാഹിത്യോത്സവ് കൺവീനർ ശഹാദത് നന്ദിയും ആശംസിച്ചു.


No comments