JHL

JHL

കൊപ്പളം അണ്ടർ പാസ്സേജ്-തീരദേശ ലിങ്ക് റോഡ് തകർന്നു; യാത്രാ ദുരിതത്തിൽ വിദ്യാർത്ഥികളും രോഗികളും.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്പളം റെയിൽവേ അടിപ്പാത- തീരദേശ ലിങ്ക് റോഡ് പൂർണമായും തകർന്നത് പ്രദേശത്ത് യാത്രാദുരിതത്തിന് കാരണമാവുന്നു. കേവലം 200 മീറ്റർ മാത്രം ദൈർഘ്യമുള്ള ലിങ്ക് റോഡാണ് തകർന്നു കിടക്കുന്നത്.

 റോഡ് തകർച്ച മൂലം ഓട്ടോകൾ യാത്ര പോകാൻ വിസമ്മതിക്കുന്നത് പ്രദേശത്തെ വിദ്യാർഥികൾക്കും, രോഗികളായവർക്കും പ്രയാസം ഉണ്ടാക്കുന്നു. റോഡ് തകർച്ച കഴിഞ്ഞ വർഷം തന്നെ പഞ്ചായത്ത് അധികൃതരുടെയും വാർഡ് മെമ്പറുടെയും ശ്രദ്ധയിൽപ്പെടുത്തിയി രുന്നതാണ്. 2021- 22 വാർഷിക പദ്ധതിയിൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതാണ് റോഡിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.

 ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ വിദ്യാർഥികളും രോഗികളായവരും ആശ്രയിക്കുന്നത് ഓട്ടോ കളെയാണ്. തകർന്ന റോഡിലൂടെയുള്ള യാത്രയ്ക്ക് ഓട്ടോകൾ വരാൻ മടിക്കുന്നു. ഇത് പ്രദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നുവെ ന്ന് നാട്ടുകാർ പറയുന്നു.

 റോഡ് ടാറിങ്ങിന് പകരം കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


No comments