JHL

JHL

എസ് ഐ ഒ ഏരിയ സമ്മേളനം; കുമ്പളയിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

കുമ്പള(www.truenewsmalayalam.com) : "ഇസ്ലാം വിമോചനത്തിന്റെ പുതുലോകഭാവന " എന്ന തലക്കെട്ടിൽ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ്  കുമ്പള മസ്ജിദുന്നൂർ കോംപ്ലക്സിൽ ജമാഅത്തെ ഇസ്ലാമി കുമ്പള ഏരിയ പ്രസിഡന്റ് പി എസ് അബ്ദുല്ല നിർവഹിച്ചു. ഇസ്ലാമിന്റെ വിമോചനപരതയെ ജമാഅത്തെ ഇസ്ലാമി ആരംഭ കാലം മുതൽ അഭിസംബോധന ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഏരിയ സമ്മേളന പ്രഖ്യാപനം ആഗസ്റ്റ് 7 ഞായർ വൈകിട്ട് 4 30 ന് കുഞ്ചത്തൂർ മാസ്കോ ഹാളിൽ നടക്കും.

യോഗത്തിൽ സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇസ്മാഈൽ പള്ളിക്കര, എസ് ഐ ഒ ജില്ലാ സെക്രട്ടറി തബ്ഷീർ കമ്പാറും സംസാരിച്ചു.


No comments