JHL

JHL

സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചു.

തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചു. 12-ാം തീയതി യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം സ്വദേശിയുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവരെയാണ് അടുത്ത് ബന്ധപ്പെട്ടവരായി തിരിച്ചറിഞ്ഞിട്ടുള്ളത്. വീട്ടിലെത്തിയ ഇദ്ദേഹം ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പോയത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് സംശയത്തെ തുടർന്ന് സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു -മന്ത്രി പറഞ്ഞു.

എ​ന്താ​ണ്​ കുരങ്ങ് വസൂരി (മങ്കിപോക്സ്)?

വ​സൂ​രി പ​ര​ത്തു​ന്ന വൈ​റ​സ്​ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​താ​ണ്​ മ​ങ്കി​പോ​ക്​​സ്​ വൈ​റ​സും. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​​ മ​നു​ഷ്യ​രി​ലേ​ക്ക്​ വൈ​റ​സ്​ പ​ക​രും. പ​നി, നീ​ർ​വീ​ഴ്ച, ശ​രീ​ര​ത്തി​ലും മു​ഖ​ത്തും ത​ടി​പ്പു​ക​ൾ​ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ബാ​ധ നാ​ലാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി യു.​എ​സി​ലെ ടെ​ക്സാ​സി​ൽ കഴിഞ്ഞ വർഷം ജൂലൈയിൽ 'മ​ങ്കി​പോ​ക്​​സ്'​ സ്​​ഥി​രീ​ക​രി​ച്ചിരുന്നു. അതിവേഗത്തിലാണ് വിവിധ ഭൂഖണ്ഡങ്ങളിലായി മങ്കിപോക്സ് പടർന്നത്. മങ്കിപോക്സിനെ വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. മങ്കി പോക്സ് വന്നത് ലോകത്തെ ഭയപ്പെടുത്തിയെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

രോഗ ലക്ഷണമുള്ളവരുമായി സമ്പർക്കമുള്ളവരെ തുടർച്ചയായി 21 ദിവസം വരെ നിരീക്ഷിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശം.


No comments