JHL

JHL

കുമ്പള പഞ്ചായത്ത് സിപിഎം-ബിജെപി പരസ്യ കൂട്ടുകെട്ട് അപകടകരം; എസ്‌ഡിപിഐ.

കുമ്പള(www.truenewsmalayalam.com) : പതിനാലാം വാർഡ് ഉപതെരഞ്ഞെടുപ്പ് സിപിഎം ബിജെപി കൂട്ടുകെട്ട് പരസ്യമായി.

 ബിജെപി വോട്ട് കുറയുകയും സിപിഎം വോട്ട് ആനുപാതികമായി വർദ്ദിക്കുകയും  ചെയ്തത് സിപിഎം ബിജെപി പരസ്യ കൂട്ടുകെട്ടിന്റെ തുടർച്ച എന്നത് പകൽ പോലെ വ്യക്തമാണ്.

 ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാളും 112 വോട്ടുകളാണ് കുറഞ്ഞതെന്നും ആ വോട്ടുകൾ മുഴുവൻ സിപിഎം നു ലഭിക്കുകയും ചെയ്തു.

ഇത് കുമ്പളയിലെ സിപിഎം ബിജെപി കൂട്ടുകെട്ടിന്റെ തുടർച്ചയാണെന്ന് എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ ആരോപിച്ചു.ഇത്തരം കൂട്ടുകെട്ടുകൾ അപകടകരമാണെന്നും ഇത് പൊതുജനത്തിന് മുന്നിൽ തുറന്നു കാട്ടാൻ എസ്‌ഡിപിഐ മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


No comments