JHL

JHL

സൗജന്യ കാർഷിക വൈദ്യുതി; ഗുണഭോക്താക്കൾ അപേക്ഷകൾ പുതുക്കി നൽകണമെന്ന് കുമ്പള കൃഷിഭവൻ.

കുമ്പള(www.truenewsmalayalam.com) : കുമ്പള കൃഷിഭവൻ പരിധിയിൽ സൗജന്യമായി കാർഷികാവശ്യത്തിന് വൈദ്യുതി ഉപയോഗിക്കുന്ന ഗുണഭോക്താക്കൾ 2022 ജൂലൈ 30നകം അപേക്ഷകൾ പുതുക്കി നൽകണമെന്ന് കുമ്പള കൃഷിഭവനിൽ നിന്ന് അറിയിച്ചു.

 പുതുക്കൽ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ  കൈവശാവകാശ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്,ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികൾ, ഏറ്റവും ഒടുവിൽ അടച്ച ഇലക്ട്രിസിറ്റി ബിൽ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ജൂലൈ 30 നകം അപേക്ഷ പുതുക്കി നൽകാത്ത കർഷകർക്ക് സൗജന്യ വൈദ്യുതി ആനുകൂല്യം നഷ്ടപ്പെടുമെന്ന് കുമ്പള കൃഷിഭവൻ ഓഫീസർ  അറിയിച്ചു.


No comments