സിപിഐഎം വാഹന പ്രചാരണ ജാഥക്ക് ഇന്ന് തുടക്കം.
27 വരെ വിവിധ ഏരിയകളിൽ ജാഥാ പ്രയാണമുണ്ടാകും. ജില്ലാ, ഏരിയാ നേതാക്കൾ നേതൃത്വം നൽകുന്ന ജാഥകൾക്ക് ഒരു ലോക്കലിൽ രണ്ടുകേന്ദ്രങ്ങളിൽ സ്വീകരണം നൽകും. നൂറുകണക്കിന് പേർ ഈ യോഗങ്ങളിൽ പങ്കെടുക്കും.
ഉദ്‌ഘാടന ചടങ്ങടക്കം നാലുദിവസമായാണ് ജാഥ. കേന്ദ്ര സർക്കാരിന്റെ ആഗോളവൽക്കരണ, സ്വകാര്യ വൽക്കരണ, വർഗീയ അജൻഡകൾ ചെറുക്കുക, ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ജാഥയിൽ ഉന്നയിക്കുമെന്ന് എം വി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, കെ ആർ ജയാനന്ദ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കുമ്പള
22ന് കുമ്പള ഏരിയാജാഥ മുണ്ട്യത്തടുക്കയിൽ വൈകിട്ട് നാലിന് സംസ്ഥാനകമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 23 മുതൽ 25 വരെ പര്യടനം നടത്തും. ജില്ലാസെക്രട്ടറിയറ്റംഗം വി വി രമേശൻ ജാഥാലീഡറും ജില്ലാകമ്മിറ്റിയംഗം പി രഘുദേവൻ ജാഥാമാനേജറുമാകും.
കാസർകോട്, പനത്തടി, കാറഡുക്ക, മഞ്ചേശ്വരം
23ന് പനത്തടി, കാറഡുക്ക, കാസർകോട്, മഞ്ചേശ്വരം ജാഥകൾ പ്രയാണം തുടങ്ങും. കാസർകോട് ജാഥ 23 മുതൽ 25 വരെയും മറ്റുജാഥകൾ 24 മുതൽ 26 വരെയും പര്യടനം നടത്തും.
കാസർകോട് ജാഥ പാടിയിൽ രാവിലെ 10ന് മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റംഗം എം സുമതി ജാഥാലീഡറും ജില്ലാകമ്മിറ്റിയംഗം ടി എം എ കരീം ജാഥാമാനേജറുമാകും.
പനത്തടി ജാഥ കല്ലപ്പള്ളിയിൽ പകൽ മൂന്നിന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റംഗം സാബു എബ്രഹാം ജാഥാലീഡറും ഏരിയാസെക്രട്ടറി ഒക്ലാവ് കൃഷ്‌ണൻ ജാഥാമാനേജറുമാകും.
കാറഡുക്ക ജാഥ ദേലംപാടിയിൽ വൈകിട്ട് നാലിന് സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റംഗം വി കെ രാജൻ ജാഥാലീഡറും ഏരിയാസെക്രട്ടറി എം മാധവൻ മാനേജറുമാകും.
മഞ്ചേശ്വരം ജാഥ കുഞ്ചത്തൂരിൽ വൈകിട്ട് നാലിന് മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യും.
ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമൻ ജാഥാലീഡറും ജില്ലാസെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ മാനേജറുമാകും.
ചെറുവത്തൂർ
വെള്ളിയാഴ്‌ച വൈകിട്ട് നാലിന് കാരിയിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 16 മുതൽ 18 വരെയാണ് പര്യടനം. ജില്ലാകമ്മിറ്റിയംഗം കെ പി വത്സലൻ ജാഥാലീഡറും ഏരിയാസെക്രട്ടറി കെ സുധാകരൻ ജാഥാമാനേജറുമാകും.
തൃക്കരിപ്പൂർ
16ന് കാലിക്കടവിൽ വൈകിട്ട് നാലിന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. 17 മുതൽ 19 വരെ പര്യടനം നടത്തും. ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമൻ ജാഥാലീഡറും ജില്ലാകമ്മിറ്റിയംഗം കെ വി ജനാർദനൻ ജാഥാമാനേജറുമാകും.
നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ
17ന് നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഏരിയാ ജാഥകൾക്ക് തുടക്കമാകും. ജാഥകൾ 18 മുതൽ 20 വരെ പര്യടനം നടത്തും.
നീലേശ്വരം ജാഥ ചായ്യോം ഷോപ്പിങ് കോംപ്ലക്‌സിൽ വൈകിട്ട് നാലിന് കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. ജില്ലാസെക്രട്ടറിയറ്റംഗം സി പ്രഭാകരൻ ജാഥാലീഡറും ഏരിയാസെക്രട്ടറി എം രാജൻ ജാഥാമാനേജറുമാകും.
കാഞ്ഞങ്ങാട് ഏരിയാജാഥ പുതുക്കൈയിൽ വൈകിട്ട് നാലിന് ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ഏരിയാസെക്രട്ടറി കെ രാജ്‌മോഹൻ ജാഥാലീഡറും ഏരിയാകമ്മിറ്റിയംഗം ടി വി കരിയൻ ജാഥാമാനേജറുമാകും.
ഉദുമ ഏരിയാജാഥ കൂട്ടക്കനിയിൽ വൈകിട്ട് 4.30ന് സംസ്ഥാനകമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാകമ്മിറ്റിയംഗം കെ കുഞ്ഞിരാമൻ ജാഥാലീഡറും ഏരിയാസെക്രട്ടറി മധു മുതിയക്കാൽ ജാഥാ മാനേജറുമാകും.
എളേരി
18ന് ഏളേരി ഏരിയാ ജാഥ ബളാലിൽ പകൽ മൂന്നിന് സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. 18 മുതൽ 20 വരെ പര്യടനം നടത്തും. ജില്ലാസെക്രട്ടറിയറ്റംഗം പി ജനാർദ്ദനൻ ജാഥാലീഡറും ഏരിയാസെക്രട്ടറി ടി കെ സുകുമാരൻ ജാഥാമാനേജറുമാകും.
ബേഡകം
24ന് ബേഡകം ഏരിയാജാഥ ബന്തടുക്ക മൊട്ടയിൽ വൈകിട്ട് നാലിന് മുൻ കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ ഉദ്‌ഘാടനം ചെയ്യും.
25 മുതൽ 27 വരെ പര്യടനം നടത്തും. ജില്ലാകമ്മിറ്റിയംഗം ഇ പത്മാവതി ജാഥക്യാപ്ടനും ഏരിയാകമ്മിറ്റിയംഗം ജയപുരം ദാമോദരൻ ജാഥാമാനേജറുമാകും.
Post a Comment