JHL

JHL

കുഡ്ലു വില്ലേജ്, രണ്ട് പഞ്ചായത്തിന് 3 വില്ലേജ്‌, ആകെ ജിവനക്കാർ മൂന്ന് പേര്, ജനങ്ങൾക്കും ജീവനക്കാർക്കും ഒരു പോലെ ദുരിതം



മൊഗ്രാൽ പുത്തൂർ:: രണ്ട് പഞ്ചായത്തിന് 3 വില്ലേജ് ,അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്ന് പേരും. കുഡ്ലു ഗ്രൂപ്പ് വില്ലേജിനാണ് ഈ ദുരവസ്ഥ. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും മധൂർ പഞ്ചായത്തിലെ നല്ലൊരു ഭാഗവും ഈ വില്ലേജിന് കീഴിലാണ്.
ജില്ലാ ഭരണകൂടം കടുത്ത അവഗണനയാണ് ഈ വില്ലേജിനോട് കാണിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു, ഒരു വില്ലേജ് ഓഫീസറും ഒരു സ്പെഷൽ വില്ലേജ് ഓഫീസറും, ഒരു വില്ലേജ് ഫീൾഡ് അസിസ്റ്റൻ്റും മാത്രമാണ് നിലവിലുള്ളത്, വില്ലേജ് അസിസ്റ്റൻറ് ഇല്ലാത്ത ഏക വില്ലേജ് ആണ് കുഡ്ലു. പുത്തൂർ ,ഷിരിബാഗിലു, കുഡ്ലു വില്ലേജുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ജനസംഖ്യയും ജോലിഭാരവും കണക്കിലെടുത്തു വില്ലേജ് ഓഫീസുകൾ വിഭജിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് സംസ്ഥാനത്ത് തന്നെ ഏറെ തിരക്കേറിയ ഈ വില്ലേജിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും. ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിൽ ജില്ലയിലെ ഏറ്റവും ജോലിഭാരം കൂടിയ വില്ലേജായി കണ്ടതിയ വില്ലേജ് കുടുലു ഗ്രൂപ്പ് ആണ്. മലയോര പഞ്ചായത്തുകളിൽ പോലും മൂന്നും നാലും വില്ലേജ് ഓഫീസുകൾ ഉള്ളപ്പോൾ മൊഗ്രൽപുത്തൂർ പഞ്ചായത്ത്‌ ഒട്ടുക്കും മധുര് പഞ്ചായത്തിലെ മുക്കാൽ ഭാഗം പ്രദേശങ്ങളും ഈ വില്ലേജിന്റെ അധികാരപരിധിയിൽ വരും. ഇരുപതിനായിരത്തിലധികം ജനസംഖ്യയുള്ള വില്ലേജുകൾ വിഭജിക്കണമെന്ന് വ്യവസ്ഥയുള്ളപ്പോൾ 2011 ലെ സെൻസസ് പ്രകാരം കുടുലു പുത്തൂർ ശിരിഭാഗിലു വില്ലെജുകളിലായി മൊത്തം ജനസംഖ്യ അരലക്ഷത്തിൽപരമാണ്. കാസറഗോഡ് അസംബ്ലി മണ്ഡലത്തിലെ 33 പോളിങ് സ്റ്റേഷനുകൾ ഈ വില്ലേജിലാണ് ജില്ലയിൽ ആദ്യമായി റിസർവ്വേ നടപടികൾ ആരംഭിച്ചതും വര്ഷങ്ങളായി റിസർവ്വേ അപാകതകൾ നിലനിൽക്കുന്ന വില്ലേജിൽ ഒരു ഡാറ്റഎൻട്രി ഓപ്പറേറ്റർ പോലും സർക്കാർ അനുവദിക്കുന്നില്ല. പ്രതിമാസം ഓൺലൈൻ ആയും മാനുവൽ ആയും 3000 ഓളം അപേക്ഷകലാണ് വില്ലേജ് ഓഫീസർക് ലഭിക്കുക.വില്ലേജ് ഓഫീസറും ജീവനക്കാരും രാപകൽ അദ്വാനിച്ചാണ് ഓഫീസ് നിയന്ത്രിക്കുന്നത്.വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയം മുതൽ മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാൽ പാലം വ്യാപിച്ചുകിടക്കുന്ന ഇ തീരദേശ വില്ലേജ് വര്ഷങ്ങളായി വിഭാജിക്കണമെന്ന ആവശ്യം നടപ്പിലാകാത്തലിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാർ.ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, വില്ലേജ് ഓഫീസിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

No comments