JHL

JHL

കെകെ പുറം ഓവുച്ചാലിൽ മാലിന്യം കെട്ടികിടക്കുന്നത് വെള്ളം ഒഴുകിപോകുന്നതിന് തടസ്സം.



മൊഗ്രാൽ; മൊഗ്രാൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തിലൂടെ കെകെപുറം പുഴയിലേക്കുള്ള ഓവുചാൽ സംവിധാനം മാലിന്യം കെട്ടിക്കിടന്ന് മൂടപ്പെട്ട നിലയിൽ. ഇത് വെള്ളം ഒഴുകി പോകുന്നതിന് തടസമാകുന്നു.


 മുൻവർഷങ്ങളിൽ ഇത്തരം ഓവുചാലുകൾ മഴക്കാലത്തിനു മുൻപായി      തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കാറു ണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഓവുചാലുകളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം മഴവെള്ളം പറമ്പുകളിൽ ഒഴുകുന്നത് ദുരിതവും, വെള്ളക്കെട്ടിനും ഇടയാക്കുന്നു. മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപത്ത് ദേശീയപാതയിൽ മൂടപെട്ട് കിടക്കുന്നതും ഇതേ ഓവുച്ചാൽ തന്നെയാണ്.

 ഓവുചാലുകളിലെ  മാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

No comments