മഞ്ചേശ്വരത്തും ഹൊസങ്കടിയിലുമടക്കം ജില്ലയില്‍ എട്ട് റെയില്‍വേ മേല്പാലങ്ങൾ നിർമിക്കും.
കാസർകോട്(www.truenewsmalayalam.com) : ജില്ലയിൽ എട്ട് റെയിൽവേ മേൽപാലങ്ങൾ നിർമിക്കാൻ കിഫ്ബി 285.51 കോടി രൂപയുടെ പ്രാഥമികാനുമതി നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്.
ജില്ലയില്‍ എത്ര മേല്പാലങ്ങള്ക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ടെന്ന സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ചേശ്വരം റെയില്‍വേ മേൽപാലം- 40.4 കോടി, ഹൊസങ്കടി റെയില്‍വേ മേൽപാലം- 40.64 കോടി, ഉദുമ റെയില്‍വേ മേൽപാലം- 36.56 കോടി, കോട്ടിക്കുളം റെയില്‍വേ മേൽപാലം- 20 കോടി, ബീരിച്ചേരി റെയില്‍വേ മേൽപാലം- 28.23 കോടി, കുശാല്‍ നഗര്‍ റെയില്‍വേ മേൽപാലം- 34.71 കോടി, തൃക്കരിപ്പൂര്‍ റെയില്‍വേ മേൽപാലം-53.09 കോടി, ചെറുവത്തൂര്‍- പടന്ന-ഇടച്ചാക്കൈ റോഡ് റെയില്‍വേ മേൽപാലം- 32.24 കോടി.
Post a Comment