JHL

JHL

സിപിഎം കുമ്പള ഏരിയ ജാഥ കുമ്പളയിൽ സമാപിച്ചു.

കുമ്പള(www.truenewsmalayalam.com) : തുളു നാടിനെ ഇളക്കിമറിച്ചു സിപിഎം കുമ്പള ഏരിയ ജാഥ കുമ്പളയിൽ സമാപിച്ചു

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാരിന് എതിരെ കോൺഗ്രസ്‌, ലീഗ്, ബിജെപി കൂട്ടു കെട്ടിൽ വലതു പക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചു സർക്കാരിനെ അട്ടിമറിക്കാനും വേണ്ടി നടത്തുന്ന കള്ള പ്രചാരണങ്ങൾ ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടാനുംപിണറായി സർക്കാർ നടപ്പിലാക്കുന്ന ജന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുൻപിൽ അവധരിപ്പിക്കാനും സിപിഎം സംസ്ഥാന വ്യാപകമായി ഏരിയ തലങ്ങളിൽ നടത്തുന്ന വാഹന പ്രചാരണ ജാഥ കുമ്പള ഏരിയ 22നു വൈകുന്നേരം മുണ്ടിത്തടുകയിൽ നിന്നും സംസ്ഥാന സമിതി അംഗവും ഉദുമ MLA യുമായ സി എച് കുഞ്ഞമ്പു ഉത്ഘാടനം ചെയ്തു.

 3ദിവസങ്ങളിലായി നിരവധി സ്വീകരണം ഏറ്റു വാങ്ങി 25/7/2022നു കുമ്പളയിൽ സമാപിച്ചു.

25നു രാവിലെ ഖത്തീബ് നഗറിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു വൈകുന്നേരം കുമ്പളയിൽ സമാപനം സംസ്ഥാന സമിതി അംഗം കെ പി സധീഷ്ചന്ദ്രൻ ഉത്ഘാടനം ചെയ്തു

ജില്ലാ സേവ്രട്ടറിയേറ്റ് അംഗം വി വി രമേശൻ ജാഥ ലീഡറും, ജില്ലാ കമ്മിറ്റി അംഗം പി രഘുദേവൻ മാസ്റ്റർ ജാഥമാനേജറും ഏരിയ സെക്രട്ടറി സി എ സുബൈർ, ജില്ലാ കമ്മിറ്റി അംഗം ഡി സുബ്ബണ്ണ ആൽവ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ഇബ്രാഹിം, നാസറുദ്ധീൻ മലങ്കര, ബഷീർ കൊട്ടൂടൽ, ശങ്കർ റായ് മാസ്റ്റർ, സജിത റായ്,ജഗൻ നാഥ ഷെട്ടി എന്നിവർ അടങ്ങുന്ന സ്ഥിര അംഗങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.


No comments