JHL

JHL

മംഗളൂരുവിൽ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു, രണ്ടാനച്ഛൻ പിടിയിൽ

മംഗളൂരു(www.truenewsmalayalam.com) : ഉള്ളാളിൽ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി,  സംഭവത്തിൽ രണ്ടാനച്ഛനായ അശ്വതിനെ (25) കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു.

 ജില്ലയ്ക്ക് പുറത്ത് നിന്ന് കുടിയേറിയ കുടുംബം പാവൂരിലാണ് താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ രണ്ടാം ഭർത്താവായ അശ്വതിനൊപ്പമായിരുന്നു താമസം.

പ്രസവത്തിനായി അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കുട്ടിയും രണ്ടാനച്ഛനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

 ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പാണ്ഡേശ്വർ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


No comments