JHL

JHL

സ്വകാര്യബസില്‍ കടത്തിയ പുകയിലയുൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി

 

കാസര്‍കോട്(www.truenewsmalayalam.com) : സ്വകാര്യബസില്‍ കടത്തിയ പുകയിലയുൽപ്പന്നങ്ങൾ എക്‌സൈസ് പിടികൂടി.

40 കിലോ പുകയില ഉല്‍പ്പന്നങ്ങലാണ് ഇന്നലെ വൈകിട്ട് മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിൽ പിടികൂടിയത്.

  തലപ്പാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യബസില്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയില്‍ ചാക്കില്‍ കെട്ടിവെച്ച നിലയിൽ പുകയിലയുല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.


ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ കെ.എസ് സജിത്, പ്രിവന്റീവ് ഓഫീസര്‍മാരായ ജയരാജ്, പീതാംബരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അസീസ്, സതീശന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 പുകയിലയുല്‍പ്പന്നങ്ങളുടെ ഉടമയെ കണ്ടെത്താന്‍ എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



No comments