JHL

JHL

ഭക്ഷ്യസാധനങ്ങൾക്കുള്ള ജി എസ് റ്റി പിൻവലിക്കണം : കളക്ട്രേറ്റ് ധർണ്ണ




കാസർകോട് : കേന്ദ്രസർക്കാർ ഭക്ഷ്യസാധനങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ അഞ്ചുശതമാനം ജി.എസ്.ടി. പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് പി.പി.മുസ്തഫ അധ്യക്ഷനായി. കെ.ജെ.സജി, ശിഹാബ് ഉസ്മാൻ, സി.ഹംസ, തോമസ് കാനാട്ട്, മാഹിൻ കോളിക്കര, എ.എ.അസീസ്, അശോകൻ നായർ കോടോത്ത്, എൻ.എം.സുബൈർ, റെജി തോമസ് എന്നിവർ സംസാരിച്ചു.

No comments