JHL

JHL

എ.കെ.എം. അഷ്റഫ് എം എൽ എയുടെ 'മൈൽസ്'' വികസന പദ്ധതിക്ക് മഞ്ചേശ്വരത്ത് തുടക്കമായി.

കുമ്പള(www.truenewsmalayalam.com) : എ.കെ.എം. അഷ്റഫ് എം എൽ എ മഞ്ചേശ്വരം മണ്ഡലത്തെപ്പറ്റി സമഗ്ര പഠനം നടത്തി നടപ്പിലാക്കാനുദ്ദേശിക്കുന്ന സമ്പൂർണ വികസന പദ്ധതിയായ മൈൽസ് (മഞ്ചേശ്വർ ഇനിഷ്യേറ്റിവ് ഫോർ ലോക്കൽ എംപവർമെൻറ്) കേന്ദ്ര മുൻ മന്ത്രി ഡോ. എം. വീരപ്പ മൊയ്ലി മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്തു.

        മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ എല്ലാ മണ്ഡലങ്ങളിലും വേണമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ ജനാധിപത്യം ഗ്രാമങ്ങളിൽ നിന്നാണെന്നും മൈൽസിന്റെ പദ്ധതികളും ഗ്രാമസഭകളിൽ നിന്ന് ഉരിത്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടും സമൂഹവും നന്നാകണമെങ്കിൽ വ്യക്തികളുടെ മനസ് നന്നാവണമെന്നും ഒരുമയും പരസ്പരം ചർച്ചയും ഇല്ലാത്ത സമൂഹം വെറും ശൂന്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മനസിലും നാടിന്റെ വികസന പദ്ധതികൾ ഉടലെടുക്കണമെന്നും എല്ലാം സമന്വയിപ്പിച്ചു കൊണ്ടുള്ള മികച്ച ഫലം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

        എൻ.എ. നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ല സബ് കളക്ടർ മേഘശ്രീ ഡി.ആർ, ഐ എ എസ് മുഖ്യാതിഥിയായിരുന്നു.

ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണർ രമിത് ചെന്നിത്തല ഐആർഎസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ സുന്ദരി, താഹിറ യൂസുഫ്, സോമശേഖര ജെ.എസ്, ഭാരതി എസ്, ജീൻ ലെവിനോ മൊന്തേരോ, സുബ്ബണ്ണ ആൾവ, ജയന്തി കെ, യൂസുഫ് ഹേരൂർ, ജില്ല പഞ്ചായത്തംഗങ്ങളായ ഗോൾഡൻ റഹ്മാൻ, ജമീല സിദ്ദീഖ്, കമലാക്ഷി, നാരായണ നായക് എന്നിവർ സംബന്ധിച്ചു.

       എ.കെ.എം. അഷ്റഫ് എം എൽ എ സ്വാഗതവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമീന ടീച്ചർ നന്ദിയും പറഞ്ഞു.


No comments