JHL

JHL

കാസർകോട്ട് എം.ഡി.എം.എ.യുമായി നാലുപേർ പിടിയിൽ.

 

കാസർകോട്(www.truenewsmalayalam.com) : കാസർകോട്ട് അഞ്ചുഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി നാലുപേർ പിടിയിൽ.

കാറിലുണ്ടായിരുന്ന നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴൂർ സ്വദേശികളായ സി.എം. മാഹിൻ മുസമ്മിൽ (20), ഇജാസ് (20), ദേളി സ്വദേശി അബ്ദുൾ ഹനീം (21), പാക്യാര സ്വദേശി ഷംസീർ അഹമ്മദ് (20), കളനാട് സ്വദേശി മുസമ്മിൽ (20) എന്നിവരാണ് പിടിയിലായത്.

കാസർകോട് ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ കറന്തക്കാട്ട് ദേശീയപാതയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ കുമ്പള ഭാഗത്തുനിന്നെത്തിയ കാർ പോലീസ് കൈകാട്ടിയിട്ടും നിർത്താതെ മധൂർ ഭാഗത്തേക്കുള്ള ചെറുറോഡിലേക്ക് കയക്കുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടർന്നാണ് ഇവരെ പിടിച്ചത്.

കാറിന്റെ മുൻവശത്തെ ഡാഷിനകത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ സൂക്ഷിച്ചനിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

 എസ്.ഐ.മാരായ കെ.വി. ചന്ദ്രൻ, ഇ. അശോകൻ, രഞ്ജിത് കുമാർ, എ.എസ്.ഐ. ജോസഫ്, വിജയൻ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments